കൊല്ലം: പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാലയിൽ ഒരുമാസം നീണ്ടുനിന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പിന്റെ സമാപന സമ്മേളനവും കലാസന്ധ്യയും ഇന്ന് വൈകിട്ട് 5ന് ഗ്രന്ഥശാലയിൽ നടക്കും. മഴവിൽക്കൂട്ടം മെഗാ ഈവന്റ് 2024 എന്ന പേരിൽ നടക്കുന്ന പരിപാടി മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥ ശാല പ്രസിഡന്റ് എം.ജെ.ഉണ്ണിക്കുട്ടൻ അദ്ധ്യക്ഷനാകും. ഡെപ്യൂട്ടി മേയർ കൊല്ലം മധു മുഖ്യപ്രഭാഷണം നടത്തും. ഡിവിഷൻ കൗൺസിലർ ഗിരിജാ സന്തോഷ് സർ‌ട്ടിഫിക്കറ്റ് വിതരണം നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആഡ്വ.എൻ.ഷൺമുഖദാസ് സംസാരിക്കും. ഡോ.ആര്യ പ്രസാദിനെയും ക്യാമ്പിലെ അദ്ധ്യാപകരെയും ആദരിക്കും. ഗ്രന്ഥശാല സെക്രട്ടറി സി.വി.അജിത് കുമാർ സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ ശ്യാമളകുമാരി നന്ദിയും പറയും.