
പമ്പന: മഹാഗുരു വർഷത്തിന്റെ ഭാഗമായി വിദ്യാധിരാജ ചട്ടമ്പി സ്വാമി ശതാബ്ദി ആചരണ ആഘോഷ പരിപാടികൾ തിങ്കളാഴ്ച മുതൽ പന്മന ആശ്രമത്തിൽ നടക്കും. 29ന് രാവിലെ 6ന് മരുത്വാമലയിൽ നിന്ന് സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ ജ്യോതി ഏറ്റുവാങ്ങും. തുടർന്ന് ജ്യോതി പ്രയാണം തിരുവനന്തപുരം അഭേദാശ്രമത്തിലെത്തും.
30ന് രാവിലെ 6ന് ചട്ടമ്പി സ്വാമി പ്രതിമയും ജ്യോതിയും വഹിച്ചുള്ള പ്രയാണം കണ്ണമ്മൂല ചട്ടമ്പി സ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പന്മന കണ്ണൻകുളങ്ങര ക്ഷേത്രത്തിലെത്തും. സ്വീകരണ സമ്മേളനം ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഘോഷയാത്ര പന്മന ആശ്രമത്തിലെത്തും. സ്വാമി നിത്യ സ്വരൂപാനന്ദ ജ്യോതി എറ്റുവാങ്ങി ആശ്രമത്തിലെ കെടാവിളക്കിലേക്ക് പകരും.
മേയ് 1ന് രാവിലെ 10.30ന് പന്മന ആശ്രമത്തിൽ സമാധി ശതാബ്ദി ആചരണത്തിന് തുടക്കം കുറിച്ചുള്ള യോഗം കേന്ദ്ര ഐ.ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. പന്മന ആശ്രമം സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷനാകും. മഹാരാഷ്ട്ര കോലാപ്പൂർ ശ്രീ ക്ഷേത്ര സിദ്ധിഗിരി മഠം മഠാധിപതി സ്വാമി അദൃശ്യ കാട സിദ്ധേശ്വര മുഖാതിഥിയാകും. ഉച്ചയ്ക്ക് 1ന് പാലക്കാട് അഹമ്മദ് ഫിറോസിന്റെ സംഗീത സദസ്. രാത്രി 7ന് നൃത്തസന്ധ്യ. 2ന് രാവിലെ 10.30ന് മഹാഗുരു കേരവിചാര സഭ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ അദ്ധ്യക്ഷനാകും. ഉച്ചയ്ക്ക് 1ന് കഥാപ്രസംഗം. തുടർന്ന് മോഹിനിയാട്ടം. രാത്രി 7ന് സംഗീത സദസ്. 3ന് ചട്ടമ്പി സ്വാമി ദർശനത്തെ ആസ്പദമാക്കിയുള്ള ആത്മീയ സഭ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. തൃശൂർ ദേശമംഗലം ഓംങ്കാര ആശ്രമം സ്വാമി നിഗമാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷനാകും. പാലക്കാട് അയ്യപ്പ സേവാശ്രമം മഠാധിപതി സ്വാമി പ്രഭാകരാനന്ദ സരസ്വതി മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് 1ന് ഓട്ടൻ തുള്ളൽ. വൈകിട്ട് 3ന് ആനന്ദ സത്സംഗം. രാത്രി 7ന് പറയൻ തുള്ളൽ. തുടർന്ന് പടയണി. 4ന് രാവിലെ 10.30ന് ആരോഗ്യ കേരളത്തെ കുറിച്ചുള്ള വിചിന്തന സഭ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്.സോമനാഥ് ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. ഉച്ചയ്ക്ക് 1ന് ഓട്ടൻ തുള്ളൽ. രാത്രി 7ന് മോഹിനിയാട്ടം. 8ന് കഥകളി.
5ന് കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ ദിനം രാവിലെ 10.30ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനാകും. ഡോ. ശശി തരൂർ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1ന് വിൽകലാ മേള. രാത്രി 7ന് സോപാന നൃത്തം. 6ന് മഹാഗുരു സൗഹൃദം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. മഹാഗുരു വർഷം സംഘാടക സമിതി വൈസ് ചെയർമാൻ കെ.സി.രാജൻ അദ്ധ്യക്ഷനാകും. ഉച്ചയ്ക്ക് 1ന് സംഗിത സദസ്. വൈകിട്ട് 3.30ന് സാഹിത്യ സഭ കവി ബി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. പന്മന ആശ്രമം സ്വാമി നിത്യസ്വരൂപാനന്ദ അദ്ധ്യക്ഷനാകും. രാത്രി 7ന് നടനസന്ധ്യ. 7ന് രാവിലെ 10.30ന് മഹാഗുരു പർവം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മീഭായി ഉദ്ഘാടനം ചെയ്യും. കേരള പുരാണ പാരായണ സംഘടന ചെയർമാൻ അമ്പാടി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. വൈകിട്ട് 4ന് ചണ്ഡികാ ഹോമം. 6ന് ഭരണി നക്ഷത്ര വിശേഷാൽ പൂജകൾ. രാത്രി 7ന് മാനസ ജപലഹരി. സമാധി ശതാബ്ദി വാർഷിക ദിനമായ 8ന് രാവിലെ 10.30ന് സമാധി ശതാബ്ദി സഭ മുംബയ് രാമഗിരി ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. മഹാഗുരു വർഷം മുഖ്യ രക്ഷാധികാരി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷനാകും. കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം സ്വാമി ചിദാനന്ദപുരി ശതാബ്ദി സന്ദേശം നൽകും. 2.30ന് മഹാസമാധി ദിവ്യജ്യോതിരാനയനം. വൈകിട്ട് 3ന് തായമ്പക. 5ന് പാഠകം. രാത്രി 7ന് പാഠകം. ഒരുക്കങ്ങൾ പൂർത്തിയായതായി പന്മന ആശ്രമം നിത്യസ്വരൂപാനന്ദ, ബാലചന്ദ്രൻ, വിഷ്ണു വേണുഗോപാൽ, അരുൺ ബാബു, കലാമണ്ഡലം പ്രശാന്ത് എന്നിവർ അറിയിച്ചു.