
കൊല്ലം: പാരിസിൽ മേയ് 13 മുതൽ 14 വരെ നടക്കുന്ന അന്തർദേശീയ ബയോ സെൻസേഴ്സ് കോൺഫറൻസിൽ മുഖ്യ പ്രഭാഷകനായി പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സൈനുദ്ദീൻ പട്ടാഴിയെ തിരഞ്ഞെടുത്തു. ബയോസെൻസറുകളെ സംബന്ധിച്ച് ഗവേഷണം നടത്തി പേറ്റന്റ് ലഭിച്ചിരുന്നു. ഭാരത സർക്കാരിന്റെ ആറ് പേറ്റന്റും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അമേരിക്ക, കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലും മുഖ്യ പ്രഭാഷകനായി ക്ഷണം ലഭിച്ചു.