അഞ്ചൽ : ഇടമുളയ്ക്കൽ പഞ്ചായത്തിലെ ആനപ്പുഴയ്ക്കലിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പ്രദേശവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ഈ ദുരിതത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനൽക്കാലമായതോടെ ഈ ഭാഗത്തെ നിരവധി വീടുകളിൽ ഭക്ഷണം പാചകം ചെയ്യാൻ പോലും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയാണ്.
പഞ്ചായത്തിന്റെ വെള്ളവും കിട്ടാനില്ല
പഞ്ചായത്ത് മുഖേന വാഹനങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെിലും ഈ പ്രദേശത്തെ പല വീടുകൾക്കും അത് ലഭ്യമാകുന്നില്ല. പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.