twins-
സ്കോളർഷിപ്പ് പരീക്ഷയിൽവിജയിച്ച പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും ഇരട്ടകളുമായ ദേവ പ്രസാദും ദേവി ഗായത്രിയും

പന്മന: സ്കോളർഷിപ്പ് പരീക്ഷയിൽ ഇരട്ടകൾക്ക് വിജയത്തിളക്കം . പന്മന മനയിൽ ശ്രീ ബാലഭട്ടാരകവിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളും ഇരട്ടകളുമായ ദേവപ്രസാദും ദേവിഗായത്രിയുമാണ്‌

യു.എസ്.എസ് പരീക്ഷയിൽ തിളർക്കമാർന്ന വിജയം കൈവരിച്ചത്. 2 പേരെയും ഗിഫ്റ്റഡ് ചിൽഡ്രനായി തിരഞ്ഞെടുക്കപ്പെട്ടു. പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായ വിളയിൽ ഹരികുമാറിന്റെയും മൈനാഗപ്പള്ളി ഇടവനശ്ശേരി ഐ.സി.എസ് എൽ.പി.എസിലെ അദ്ധ്യാപിക ദർശനയുടെയും മക്കളാണ്.