 
കടയ്ക്കൽ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മിറ്റി മരണപ്പെട്ട വ്യാപാരി കുടുംബങ്ങൾക്ക് നൽകുന്ന സമാശ്വാസ പദ്ധതിയായ 'സ്നേഹസ്പർശം 'ധനസഹായം വിതരണം ചെയ്തു. പദ്ധതിയുടെ നാലാം ഘട്ട പദ്ധതിയിൽ മരണമടഞ്ഞ 5 വ്യാപാരി കുടുംബങ്ങൾക്കാണ് 10ലക്ഷം രൂപാ വീതം വിതരണം ചെയ്തത്. വ്യാപാരഭവനിൽ നിന്ന് ചന്ത മുക്കുവരെ നടന്ന പ്രകടനത്തിന് ശേഷം ചന്തമുക്കിൽ നടന്ന സമ്മേളനം ഗാന്ധി ഭവൻ ഡയറക്ടർ പുനലൂർ സോമരാജൻ ഉദ്ഘടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ജോജോ കെ.എബ്രഹാം, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്‌കുമാർ, ഗ്രാമപഞ്ചായത്ത് അംഗം കെ. എം. മാധുരി, സമിതി കടയ്ക്കൽ യൂണിറ്റ് പ്രസിഡന്റ് വി.എസ്.സനൽ കുമാർ, യൂണിറ്റ് ജനറൽ സെക്രട്ടറി വി. മനോജ്, അഖിൽ രാധാകൃഷ്ണൻ, പ്രസാദ് കോടിയാട്ട്, ജോർജ് വർഗീസ് പുളിന്തിട്ട, ജഹാം ഗീർ, പി.എ.സലാം എന്നിവർ സംസാരിച്ചു.