aneeesha

കുന്നത്തൂർ: ശൂരനാട് തെക്ക് പതാരത്ത് ആശ പ്രവർത്തകർക്ക് സൂര്യാഘാതമേറ്റു. ആയിക്കുന്നം സജീർ മൻസിലിൽ അനീഷ സജീവ് (43), രമ (52) എന്നിവർക്കാണ് സൂര്യാഘാതമേറ്റത്. ഇന്നലെ പകൽ 11.30 ഓടെ നാലാം വാർഡിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തവേയാണ് സൂര്യാഘാതമേറ്റത്. മഹിള കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം പ്രസിഡന്റുകൂടിയായ അനീഷയുടെ മുഖത്തും കഴുത്തിലും കൈയ്ക്കും പൊള്ളലേൽക്കുകയും ശരീരഭാഗങ്ങളിൽ കുമിള പൊങ്ങി പൊട്ടുകയും ചെയ്തു. രമയുടെ കണ്ണിനാണ് പരിക്ക്. ഇരുവരെയും ശൂരനാട് തെക്ക് പി.എച്ച്.സിൽ എത്തിച്ച് ചികിത്സ നൽകി.