കൊല്ലം: വോട്ട് ചെയ്യാൻ ദമ്പതികൾ പോയ ദിവസം വീട് കുത്തി തുറന്ന് 9 പവൻ കവർന്നു. ഉമയനല്ലൂർ മുണ്ടിച്ചിറ സ്വദേശി അരുണിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അരുണിന്റെ ഭാര്യ തിരുവനന്തപുരം സ്വദേശിയാണ്. ഇവർക്ക് വോട്ട് ചെയ്യാൻ അരുണും ഭാര്യയും പോളിംഗിന്റെ തലേദിവസം രാത്രി 7ന് തിരുവനന്തപുരത്തേക്ക് പോയി. തിരികെ വന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. മുൻവശത്തെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.