nnn
കെ.എൻ. നടരാജൻ ഉഷസിനെ ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് എ.ഷാജു പീതാംബരമണിയിച്ച് ആദരിക്കുന്നു

കൊട്ടാരക്കര: കഴിഞ്ഞ 50 വർഷക്കാലമായി ഗുരുദേവ സന്ദേശ പ്രചാരകനായി പ്രവർത്തിക്കുന്ന ഗുരുഭക്തനും ഗുരുധ‌ർമ്മ പ്രചാരക സംഘം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.എൻ. നടരാജൻ ഉഷസിനെ കോട്ടാത്തലയിൽ നടന്ന ശ്രീനാരായണ സംസ്കാരിക സമ്മേളനത്തിൽ കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് എ.ഷാജു പീതാംബരമണിയിച്ച് ആദരിച്ചു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ, സെക്രട്ടറി ബി.സ്വാമിനാഥൻ, എഴുകോൺ നാരായണൻ, കവി ഉണ്ണി പുത്തർ,വനിതാ സംഘം കൺവീനർ ശാന്തിനി കുമാരൻ എന്നിവ‌ർ സംസാരിച്ചു.