
കുണ്ടറ: നെടുമ്പായിക്കുളം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് (കോട്ടക്കുഴി ) പള്ളിയിൽ ശ്രാദ്ധപ്പെരുന്നാളും കൺവൻഷനും ആരംഭിച്ചു. ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറോസ്, ഡോ.ജോഷ്വാ മാർ നിക്കോദിമോസ് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. മെയ് ഒന്നിന് രാവിലെ 7.30ന് നേർച്ചവിളമ്പ്, പിതൃസ്മൃതി, 9ന് വിറകെടുപ്പ്. 3ന് രാവിലെ 10ന് ധ്യാനം. 4ന് രാവിലെ 10ന് മെഡിക്കൽ ക്യാമ്പ്, നേത്രപരിശോധന. 5ന് രാവിലെ 8.15ന് നേർച്ചവിളമ്പ്, സ്നേഹഭോജ്യം. 6ന് രാവിലെ 11ന് നേർച്ചയൂട്ട്, വൈകിട്ട് 7ന് ഭക്തിനിർഭരമായ റാസ, രാത്രി 10ന് സ്നേഹവിരുന്ന്, ആകാശകാഴ്ച. സമാപനദിനമായ 7ന് രാവിലെ 9ന് സഹദാസ്പർശം, ചികിത്സാസഹായ വിതരണം, 11.30ന് പെരുന്നാൾ സദ്യ, വൈകിട്ട് 3ന് മാർഗംകളി, പരിചമുട്ട്, 4ന് പള്ളി പ്രദക്ഷിണം, 4.30ന് ശ്ലൈഹിക വാഴ്വ്, നേർച്ചവിളമ്പ്, കൊടിയിറക്ക്, ലേലം എന്നിവ നടക്കും ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാ.മാത്യൂസ് ടി.ജോർജ്, ട്രസ്റ്റി കോശി ജോർജ്, സെക്രട്ടറി ചാക്കോ വർഗീസ്, അനൂപ് ജോൺ, ജോസഫ് വർഗീസ്, ടി.മാത്യൂസ് എന്നിവർ അറിയിച്ചു.