
കൊട്ടിയം: തഴുത്തല ദാറുൽ ഖുർആൻ ഹിഫ്ള് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഹിഫ്ള് പൂർത്തീകരണവും പൊതുസമ്മേളനവും നടന്നു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഉസ്താദ് ഷാഫി മൗലവി അൽ കൗസരി അദ്ധ്യക്ഷനായി. പുതിയ കെട്ടിടത്തിന്റ ഉദ്ഘാടനം ഉസ്താദ് ഇല്ല്യാസ് കൗസരി നിർവഹിച്ചു. അബ്ദുൽ ശുക്കൂർ മൗലവി അൽ ഖാസിമി, ഉസ്താദ് വൈ.എം.ഹനീഫ മൗലവി, ഇ.പി.അബൂബക്കർ ഖാസിമി, അഫ്സൽ ഖാസിമി, കാരാളി സുലൈമാൻ ദാരിമി, അൻവർ മനാരി, സക്കറിയ മനാരി, ഹാരിസ് മനാരി എന്നിവർ പങ്കെടുത്തു.