എഴുകോൺ : പോച്ചം കോണം സ്വപ്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്വപ്ന വർഷം എന്ന പേരിൽ അവധിക്കാല പ്രതിഭാ പഠന കളരി തുടങ്ങി. പോച്ചംകോണം ആർ.പി.എസ് ഹാളിൽ നടക്കുന്ന അവധിക്കാല കളരി കലയപുരം ആശ്രയ സങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എസ്.സുനിൽകുമാർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം മുഖ്യാതിഥിയായി. പ്രതിരോധ മന്ത്രാലയത്തിന്റെ അവാർഡ് നേടിയ യുവ ശാസ്ത്രജ്ഞൻ സൂര്യ സാരഥി, ജില്ലയിലെ ആദ്യ വനിതാ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സി.എസ്.അനുപമ എന്നിവരെ ആദരിച്ചു. ക്യാമ്പ് ഡയറക്ടർ ടി.ആർ.സുകു സ്വാഗതവും കോ-ഓർഡിനേറ്റർ അജീഷ എസ്.ശശി നന്ദിയും പറഞ്ഞു.
തുടർന്ന് ഗാന്ധി ഭവൻ സ്പെഷ്യൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ അഡ്വ.പ്രദീപ് ചെല്ലപ്പൻ വ്യക്തിത്വ വികസന ക്ലാസും എം.എസ്.സൂരജ് ഒറിഗാമിയും നയിച്ചു.
ഇന്ന് സൂര്യ സാരഥി, ബിജു എബ്രഹാം, ഡോ.പി.എൻ.ഗംഗാധരൻ നായർ, മജീഷ്യൻ ആർ.സി. ബോസ്, ഡോ.സായി, ശ്രീകുമാർ കൊട്ടാരക്കര, ജോഷ്വാ റൊനാൾഡ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
നാളെ നാടക പ്രവർത്തകൻ പി.ജെ. ഉണ്ണികൃഷ്ണൻ, ഡോ.ഐ.ആർ. അശോക് കുമാർ, ഇഞ്ചക്കാട് ബാലചന്ദ്രൻ, സലിം നാരായണൻ, പുഷ്പാംഗദൻ, മനോ മോഹനൻ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും. എഴുകോൺ എസ്.ഐ എം. ഇൻസമാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
പ്രസിഡന്റ് എസ്.സുനിൽകുമാർ , സെക്രട്ടറി ബി.എസ്.അനീഷ് , ട്രഷറർ കെ.അമൽ, പ്രോഗ്രാം ഡയറക്ടർ ടി.സുകു , കോ-ഓർഡിനേറ്റേഴ്സ് അജീഷ എസ്.ശശി, ഡി.എസ്.അമർനാഥ് , വി.ലജീഷ്, എസ്.അഖിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.