കൊല്ലം: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മേയ് 6 മുതൽ 12 വരെ നടക്കുന്ന നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി 12ന് ജില്ലയിലെ സ്വകാര്യ ആശുപത്രികൾ, സ്വകാര്യ നഴ്സിംഗ് കോളേജ് / സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് 2023 മേയ് മുതൽ 2024 ഏപ്രിൽ വരെ ജോലിയിൽ നിന്ന് വിരമിച്ച പ്രിൻസിപ്പൽമാർ, നഴ്‌സസ്, നഴ്‌സിംഗ് അദ്ധ്യാപകർ തുടങ്ങിയവരെ ആദരിക്കും. പാസ്പോർട്ട് സൈസ് ഫോട്ടോ, പേര്, വിരമിച്ചപ്പോൾ ജോലിചെയ്ത സ്ഥാപനത്തിന്റെ പേര്, സർവീസ് വിവരങ്ങൾ എന്നിവ 9048381114, 9446854844, 9567357753, 9447958270 ഫോൺ നമ്പറിലേക്ക് മെയ് ഒന്നിനകം വാട്‌സ് ആപ്പിൽ അയക്കണം.