 
ഓടനാവട്ടം: തിരുവനന്തപുരം നഗരസഭയിൽ നിന്ന് കോഴിമാലിന്യവുമായി വന്ന കണ്ടെയ്നർ ലോറി പൂയപ്പള്ളി മൈലോട്ട് ആൽമുക്കിലുള്ള സുഗതന്റെ വീടിന്റെ ഗേറ്റും മതിലും തകർത്തു. ശനിയാഴ്ച വെളുപ്പിന് ഒരുമണിയോടെ ആയിരുന്നു സംഭവം. തിരു.കോർപ്പറേഷനിലെ കരാർ ലോറി വെഞ്ഞാറുംമൂട് വഴി
എറണാകുളം സംസ്കരണ പ്ലാന്റിലേയ്ക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ ഉണ്ടായിരുന്ന മാലിന്യങ്ങൾ റോഡിലേയ്ക്ക് വീണ് ഗതാഗതം
മുടങ്ങി. മാലിന്യത്തിന്റെ ദുർഗന്ധം പ്രദേശം മുഴുവൻ വ്യാപിച്ചു. കൊട്ടാരക്കരയിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് മറ്റൊരു ലോറിയിലേയ്ക്ക് മാലിന്യം നീക്കിയത്. വാർഡ് മെമ്പർ ലോറി ഉടമയുമായുണ്ടാക്കിയ കരാർ പ്രകാരം ലോറി വിട്ടയ
ച്ചു.