photo

കൊട്ടാരക്കര : കൊട്ടാരക്കര-പുത്തൂർ റോഡിൽ അവണൂർ പത്തടിക്ക് സമീപം വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര പുലമൺ വെങ്കലത്ത് ഭാഗം രോഹിണി നിവാസിൽ ദേവനാഥിന്റെ (22) മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

മോഹനൻ പിള്ള- ബിനു ദമ്പതികളുടെ മകനായ ദേവനാഥ് ബന്ധുവും സമീപവാസിയുമായ അനന്ദുവിനൊപ്പം (21) ശനിയാഴ്ച രാത്രിയിൽ പുത്തൂർ ഭാഗത്തുനിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് വാൻ ഇവരുടെ ബൈക്കിൽ ഇടിച്ചു. സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവനാഥ് മരിച്ചു. അനന്ദുവിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കൊട്ടാരക്കരയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരനാണ് ദേവനാഥ്. സഹോദരൻ: വിഷ്ണു മോഹൻ.