ccc
മാളിയേക്കൽ മേല്പാലത്തിന്റെ അപ്രോച്ച് റോഡിൽ മെറ്റിലിംഗ് നടക്കുന്നു

തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ നിർമ്മാണം പൂർത്തിയായി വരുന്ന മാളിയേക്കൽ മേല്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം പുരോഗമിക്കുന്നു.

547 മീറ്റർ നീളം വരുന്ന മേല്പാലത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ 150 മീറ്റർ നീളത്തിലാണ് അപ്രോച്ച് റോഡ് നിർമ്മിക്കുന്നത് .ഇരു വശങ്ങളിലും മെറ്റിലിംഗ് നടന്നു വരികയാണ്. മെറ്റിലിംഗ് പൂർത്തിയാകുന്ന മുറയ്ക്ക് ടാറിംഗ് വർക്കുകൾ ആരംഭിക്കും. അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലെയും കൈവരി നിർമ്മാണമാണ് പിന്നാലെയുള്ള പ്രധാനപ്പെട്ട പണി. സർവീസ് റോഡിന്റെ പണി ആഴ്ചകൾക്ക് മുമ്പ് പൂർത്തിയാക്കിയിരുന്നു.എന്നാൽ ഓടകളുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തിയാൽ വളരെ വേഗം പൂർത്തിയാക്കാവുന്ന പണികളാണ് ഇനി അവശേഷിക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ ഒരു വർഷത്തിനകം ഗതാഗതത്തിന് തുറന്നു നൽകുമെന്ന പ്രഖ്യാപനവുമായി ആരംഭിച്ച മേല്പാലം പണി മൂന്നു വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല.