photo
മൈ ഫാമിലി ക്ലബ്ബ് കുടുംബ സംഗമം സി.ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രമാക്കി കഴിഞ്ഞ ഒരു ദശാബ്ദമായി പ്രവർത്തിക്കുന്ന മൈ ഫാമിലി ക്ലബ്ബിന്റെ പ്രതിമാസ കുടുംബ സംഗമം കന്നേറ്റി ധന്വമൂർത്തി ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഡോ.കണ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി എ.വത്സ കുമാർ, ട്രഷറർ എസ്. ഗോപിനാഥൻ പിള്ള, ജോയിന്റ് സെക്രട്ടറി മോഹൻകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.