പത്തനാപുരം: കാട്ടാനയ്ക്ക് മതിയായ ചികിത്സ കിട്ടാതെ അലഞ്ഞു നടക്കുന്നുവെന്ന് നാട്ടുകാർ. അമ്പനാട് റേഞ്ചിലെ കറവൂർ സന്യാസിക്കോൺ മേഖലയിലാണ് കാട്ടുകൊമ്പനെ നാട്ടുകാർ കണ്ടതായി പറയുന്നത്. കാട്ടാനകൾ തമ്മിൽ നടന്ന ആക്രമണത്തിനിടെ കൊമ്പ് കൊണ്ട് ആഴത്തിൽ മുറിവേറ്റ ആനയെ ഒരാഴ്ചയിലേറെയായി സന്യാസിക്കോൺ തോടരുകിലും ഈറക്കാടിനരുകിലും പല തവണ കണ്ടവരുണ്ട്. മുറിവ് പഴുത്ത് വ്രണമായ നിലയിലാണ്.