കൊല്ലം: ജില്ലയിൽ സി.ഐ.ടി.യു - എ.ഐ.ടി.യു.സി നേതൃത്വത്തിൽ 17 കേന്ദ്രങ്ങളിൽ മേയ് ദിന റാലി നടത്തും.
നാളെ രാവിലെ ചിന്നക്കടയിൽ നിന്ന് ആരംഭിക്കുന്ന റാലി നഗരത്തിൽ പര്യടനം നടത്തി ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ സമാപിക്കും. ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ സന്ദേശം നൽകും. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും രാവിലെ 9ന് പ്രകടനം ആരംഭിക്കും. തൊഴിലിടങ്ങളിൽ പതാകയുയർത്തി മുഴുവൻ തൊഴിലാളികളും മേയ് ദിന ആഘോഷത്തിൽ പങ്കാളികളാകണമെന്ന്
എസ്.ജയമോഹൻ (സി.ഐ.ടി.യു), ജി.ബാബു ( എ.ഐ.ടി.യു.സി), രാധാകൃഷ്ണൻ, സുരേഷ് ശർമ്മ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.