തൊടിയൂർ: മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയുടെ സ്മരണാർത്ഥം കരുനാഗപ്പള്ളി നാടകശാല ഏർപ്പെടുത്തിയിട്ടുള്ള മുണ്ടശ്ശേരി സ്മാരക വിദ്യാഭ്യാസ അവാർഡ് 2024 കവയിത്രിയും ഡെന്റൽ കോളേജ് ട്യൂട്ടറുമായ നിമിഷ ജിജിത്തിന് നൽകും.

സൂസൻ കോടി (ജനറൽ കൺവീനർ ) , പി.ബി.രാജൻ (ചെയർമാൻ ), അഡ്വ.ബിനു (വൈസ് ചെയർമാൻ ),

മെഹർഖാൻ ചേന്നല്ലൂർ (കൺവീനർ ), എൽ.കെ. ശ്രീദേവി, അഡ്വ.സുരേഷ് കുമാർ സാന്ത്വനം, മുഹമ്മദ് സലിം ഖാൻ, എന്നിവരുൾപ്പെട്ട സമിതിയാണ് അവാർഡ് നിർണയം നടത്തിയത്.

മേയ് 19 ന് നാടകശാലാ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി അറിയിച്ചു.