 
കരുനാഗപ്പള്ളി: നിരന്തരം വർദ്ധിച്ചുവരുന്ന മുങ്ങി മരണങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുക അതോടൊപ്പം മത്സര ഇനങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അഴീക്കൽ ഗവ.ഹൈസ്കൂൾ അലുമ്നി അസോസിയേഷൻ സ്പോർട്ട് അക്കാഡമിയുടെ നേതൃത്വത്തിൽ സൗജന്യ നീന്തൽ പരിശീലന് തുടക്കം കുറിച്ചു. സിക്സർ ബാബു വാണ് പരിശീലകൻ. പരിശീലനത്തിന്റെ ഉദ്ഘടനം നീന്തൽ താരം വി. അനന്യ നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ലിജിമോൻ, അലൂമിനി അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ, ബാലസാഹിത്യകാരൻ മനോജ് അഴീക്കൽ തുടങ്ങിയവർ പങ്കെടുത്തു.