cme-

കൊല്ലം: ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി അസീസിയ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗത്തിന്റെയും കൈരളി ഡയബറ്റിക് കെയർ ഫോറത്തിന്റെയുെ സംയുക്താഭിമുഖ്യത്തിൽ അഡംകോൺ അപ്ഡേറ്റ്സ് ഇൻ ക്ളിനിക്കൽ മെഡിസിൻ എന്ന വിഷയത്തിൽ ഒരു കണ്ടിന്യൂയിംഗ് മെഡിക്കൽ എഡ്യുക്കേഷൻ (സി.എം.ഇ) സംഘടിപ്പിച്ചു. അസീസിയ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.അനസ് അസീസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മെഡിസിൻ വിഭാഗത്തിലെയും മറ്റ് വിദഗ്ദ്ധ വിഭാഗങ്ങളിലെയും പത്തോളം പ്രമുഖ ഡോക്ടർമാർ പ്രഭാഷണം നടത്തി. ഡയറക്ടർ ഡോ.അൻസാർ അസീസ്, പ്രിൻസിപ്പൽ ഡോ.ശശികല, മെഡിസിൻ വിഭാഗം മേധാവി ഡോ.രാജശേഖരൻ, സീനിയർ പ്രൊഫസർമാരായ ഡോ.ശ്രീകാന്തൻ, ഡോ.ശശിധരൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ് കുമാർ, കേരളത്തിലെ വിവിധ ജില്ലകളിലെ ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ എന്നവർ പങ്കെടുത്തു.