ഏരൂർ : ഏരൂർ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവം നാളത്തെ ഘോഷയാത്രയോടെ മറ്റന്നാൾ സമാപിക്കും. നാളെ വൈകിട്ട് നാലുമണി മുതൽ ഘോഷയാത്ര, 5ന് തൃക്കോയിക്കൽ പൂരം, പൂരത്തിന് കേരളത്തിലെ പേരുകേട്ട ഒൻപത് ഗജവീരന്മാർ പങ്കെടുക്കും. തുടർന്ന് പഞ്ചാരിമേളം, കുടമാറ്റം, ആകാശദീപക്കാഴ്ച, പള്ളിവേട്ട ,പത്താം നാൾ ആറാട്ട് ബലി- തിരുവാറാട്ട്- താന്ത്രിക വിധി പ്രകാരമുള്ള പൂജാധി കർമ്മങ്ങളോടുകൂടി ക്ഷേത്രക്കുളത്തിൽ നടക്കുന്ന ഭഗവാന്റെ ഭക്തിനിർഭരമായ ആറാട്ട്. ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളിപ്പ് , തുടർന്ന് കൊടിയിറക്കവും ഉത്സവ സമാപനവും.