
വിലങ്ങറ: ഇഞ്ചവിള കരുതിക്കോട് പാറവിള പുത്തൻ വീട്ടിൽ (തോണ്ടയിൽ) ചാക്കോ വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (78) നിര്യാതയായി. സംസ്കാരം മേയ് 2ന് രാവിലെ 11ന് ഉമ്മന്നൂർ മാർ ശെമുവൂൻ ദെസ്തുനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, ലാലി, സാലി, ജോളി, ജോമോൻ, ജോൺ വർഗീസ് (കുവൈറ്റ്). മരുമക്കൾ: പരേതനായ നൈനാൻ ചെറിയാൻ (അച്ചൻ കുഞ്ഞ്), ജോർജ്കുട്ടി, കെ.ഒ.റോയി, റോയി, ജിജി, മീനാ ജോൺ (കുവൈറ്റ്).