send-

കൊല്ലം: അസോസിയേഷൻ ഒഫ് കൊമേഴ്സ് ടീച്ചേഴ്സ് (എ.സി.ടി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റിട്ടയർമെന്റ് സമ്മേളനം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാൻസലർ ഡോ.എസ്.വി.സുധീർ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരെ ആദരിക്കലും അവാർഡ് ജേതാക്കളെ അനുമോദിക്കലും നടന്നു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്പോർട്സ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സവിതാദേവി അദ്ധ്യാപകർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.സതീഷ്, രക്ഷാധികാരി എം.ആസിഫ്, സെക്രട്ടറി ഡോ.എം.ഷബീർ, ട്രഷറർ ഷാനവാസ് ഖാൻ, അനിത ജമാൽ, ബിധു, യഹിയ, സനൽ കുമാർ, ചെറിയാൻ ജോൺ, ഷെറിൻ, രശ്മി രാജ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന രാധാകൃഷ്ണൻ നായർ, ഹസീന, രേഖ, വിനോദ് കുമാർ, സജി എന്നിവരെയും വിവിധ മേഖലകളിൽ അവാർഡ് കരസ്ഥമാക്കിയ ആസിഫ്, പ്രകാശ്, ഷാജു, ഗോപാലകൃഷ്ണൻ എന്നിവരെയുമാണ് ആദരിച്ചത്.