കൊല്ലം: പുതിയ അദ്ധ്യയനവർഷത്തോടനുബന്ധിച്ച് ഇരവിപുരം സർവീസ് സഹകരണ ബാങ്കിൽ വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ്സ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. ഇരവിപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. കൺസ്യൂമെർഫെഡിന്റെ സഹകരണത്തോടെ തയ്യാറാക്കിയ സ്റ്റുഡന്റ്സ് മാർക്കറ്റിൽ നോട്ട്ബുക്ക്, സ്കൂൾബാഗ്, വാട്ടർബോട്ടിൽ, കുട തുടങ്ങിയവ വിലക്കുറവിൽ ലഭിക്കും. ബാങ്ക് ഡയറക്ടർമാരായ ജി.ആർ.കൃഷ്‌ണകുമാർ, എ.കമറുദ്ദീൻ, കെ.ബാബു, എം.ആർ.അഭിനന്ദ്, വി.പി.മോഹനകുമാർ, എസ്.കണ്ണൻ, രാധാകൃഷ്‌ണൻ, വി.ദീജ, ജീജാഭായി, മേഴ്‌സി, ബാങ്ക് സെക്രട്ടറി ഐ.റാണിചന്ദ്ര, ബാങ്ക് ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.