കൊട്ടാരക്കര: കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര മഹോത്സവം മേയ് 2ന് കൊടിയേറും. 12ന് ആറാട്ടോടെ സമാപിക്കും. 2ന് സാധാരണ പരിപാടികൾക്ക് പുറമെ രാത്രി 7.30ന് ക്ഷേത്രം തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, 8.30ന് ചലച്ചിത്ര നിർമ്മാതാവ് വിനായക എസ്.അജിത്കുമാർ ഉത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു മുഖ്യാതിഥി ആയിരിക്കും. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജോസഫ് ഷാജി വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. 9ന് ചലച്ചിത്ര പിന്നണി ഗായകൻ കലൈമാമണി ഡോ.മധുബാലകൃഷ്ണൻ നയിക്കുന്ന ഗാനസന്ധ്യ. 3ന് രാത്രി 9ന് വെറൈറ്റി മെഗാഷോ. 4ന് രാത്രി 9.30ന് ഗാനമേള. 9.30ന് വയലിൻ ബാംബൂ മ്യൂസിക് ബാന്റ്. 6ന് രാത്രി 9.30ന് വിനീത് ശ്രീനിവാസൻ നയിക്കുന്ന മ്യൂസിക് നൈറ്റ്, 7ന് രാത്രി 9.30ന് മ്യൂസിക്കൽഫ്യൂഷൻ. 8ന് രാത്രി 9.30ന് വയലിൻ നാദവിസ്മയം, 9ന് രാത്രി 9,30ന് നൃത്ത നാടകം. 10ന് രാത്രി 7ന് സാംസ്കാരിക സമ്മേളനവും പുരസ്കാര വിതരണവും. 9.30ന് മേജർസെറ്റ് കഥകളി. 11ന് വൈകിട്ട് 3ന് നാദസ്വരക്കച്ചേരി, രാത്രി 7.30ന് വയലിൻ ഫ്യൂഷൻ,9.30ന് പള്ളിവേട്ട. 12ന് രാവിലെ 8.30ന് തിരു ആറാട്ടും തൃക്കൊടിയിറക്കും. വൈകിട്ട് 3.30ന് വമ്പിച്ച കെട്ടുകാഴ്ച.രാത്രി 9.30ന് ചലച്ചിത്ര താരം നവ്യ നായർ അവതരിപ്പിക്കുന്ന നൃത്തരാവ്.