കൊല്ലം: കാഷ്യു കോർപ്പറേഷൻ ഫാക്ടറികളിൽ മേയ് 2 മുതൽ ഓണം വരെ തുടർച്ചയായി തൊഴിൽ ലഭ്യമാക്കുമെന്ന് ചെയർമാൻ എസ്.ജയമോഹൻ അറിയിച്ചു. ഘാന, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള തോട്ടണ്ടി ഫാക്ടറികളിൽ എത്തിത്തുടങ്ങി. 30 ഫാക്ടറികളിലെയും തൊഴിലാളികൾക്ക് തുടർച്ചയായി ജോലി ലഭിക്കും.

ഓണത്തിന് ശേഷവും തൊഴിൽ നൽകുന്നതിന് തോട്ടണ്ടി ഉത്പാദക രാജ്യങ്ങളിൽ നിന്ന് വിളവെടുപ്പ് സീസണിൽ തന്നെ തോട്ടണ്ടി വാങ്ങുന്നതിനുള്ള നീക്കങ്ങളും നടത്തിവരുന്നു. ബാങ്ക് വായ്പയെടുത്താണ് തോട്ടണ്ടി വാങ്ങുന്നതെന്നും ചെയർമാൻ പ്രസ്താവനയിൽ പറഞ്ഞു.