 
കൊല്ലം : സാംസ്‌കാരിക പ്രവർത്തകനും വാസ്തുവിദ്യാപണ്ഡിതനുമായിരുന്ന എഴുകോൺ ശശിധരൻനായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരത്തിന് സിനിമാസംവിധായകനായ രഞ്ജിലാൽദാമോദരൻ അർഹനായി. നവൽ എന്ന ജുവൽ എന്ന സിനിമയിലൂടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ നേടിയ രഞ്ജിലാൽ കേന്ദ്ര സെൻസർബോർഡ് അംഗവുമാണ്.കലാസാംസ്കാരിക മേഖലയിലെ സമഗ്ര സംഭവനക്കാണ് പുരസ്‌കാരം നൽകുന്നത്. ശില്പവും പ്രശംസാപത്രവും കാഷ് അവാർഡുമടങ്ങുന്ന പുരസ്‌കാരം മേയ് 11 ന് എഴുകോൺ ശ്രീശ്രീ ഓഡിറ്റോറിയത്തിൽ ചേരുന്ന അനുസ്മരണസമ്മേളനത്തിൽ വച്ച് ചലചിത്രതാരം കൃഷ്ണപ്രസാദ് സമ്മാനിക്കും.