a
ചവറ കുരുശുംമൂട്ടിൽ തെരുവ് നായ്കൾ കടിച്ചു കൊന്ന പശുകിടാവ്

ചവറ: തെരുവുനായ്കൾ പശുക്കിടാവിനെ കടിച്ചു കൊന്നു. ക്ഷീരകർഷകയായ ചവറ കുരുശുംമൂട് കല്ലുംപുറത്ത് വീട്ടിൽ അശോകന്റെ ഭാര്യ സേതുകുമാരിയുടെ അഞ്ചരമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊന്നത്. വീടിനോട് ചേർന്നുള്ള എരിത്തിലിൽ ആറോളം പശുക്കൾ ഉണ്ടായിരുന്നു. വെളുപ്പിന് 4 മണിയോടെ വീട്ടുകാ‌ർ ഉണർന്ന് എത്തിയപ്പോഴാണ് പട്ടിയുടെ കടിയേറ്റ് ചോരയിൽ വാർന്ന് പിടയുന്ന പശുക്കിടാവിനെ കണ്ടത്. പ്രദേശത്ത് തെരുവ് നായ്കളുടെ ശല്യം രൂക്ഷമാണ്.