sadhanandhan-77

ചവറ: കോട്ടയ്ക്കകം പുതുക്കളയിൽ (രതീഷ് ഭവനം) സദാനന്ദൻ (77) നിര്യാതനായി. കെ.പി.എം.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ്, പുതുക്കാട് പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ്, കെ.എസ്.കെ.ടി.യു ചവറ വില്ലേജ് സെക്രട്ടറി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധാമണി. മക്കൾ: രതീഷ് കുമാർ, രഞ്ജിനി (മിൽമ, തേവള്ളി) സജിത റാണി, സതീഷ് കുമാർ. മരുമക്കൾ: അതുല്യ, സുരാജ് (ചക്കുവള്ളി സർവീസ് സഹകരണ ബാങ്ക്),​ നന്ദകുമാർ, സുമിഷ.