ഓയൂർ : മേജർ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം നാളെ മുതൽ മേയ് 10 വരെ നടക്കും

നാളെ പതിവ് ക്ഷേത്രാചാരങ്ങൾക്ക് പുറമേ രാവിലെ 9ന് കൊടിമര ഘോഷയാത്ര, 12 ന് അന്നദാനം, 6.30ന് ആൽബപ്രകാശനം, രാത്രി 7.30നും 8.30നും മദ്ധ്യേ തൃക്കൊടിയേറ്റ്. 8.35 മുതൽ ഡാൻസ് മെഗാ ഷോ. 2ന് വൈകിട്ട് 5ന് കലാമണ്ഡലം ഗംഗാധരൻ ആശാൻ അനുസ്മരണം, മേജർസെറ്റ് കഥകളി. 3ന്

വൈകിട്ട് 6.30 മുതൽ നൃത്ത സന്ധ്യ, രാത്രി 9ന് മോഹിനിയാട്ടം, രാത്രി 9.30ന് ഗാനമേള. 4ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 7ന് നാദാർച്ചന, 8.30ന് നൃത്ത സന്ധ്യ, രാത്രി 9.30ന് നാടകം. 5ന് ഉച്ചയ്ക്ക് 12ന് അന്നദാനം , വൈകിട്ട് 7ന് തിരുവാതിര, 8ന് നൃത്തനൃത്യങ്ങൾ, രാത്രി 9.30ന് നാടകം. 6ന് രാവിലെ 8ന് രാമായണ പാരായണം, വൈകിട്ട് 6ന് സംഗീത സദസ്, രാത്രി 8.30ന് നാടകം. 7ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6.30ന് നൃത്തനൃത്യങ്ങൾ, രാത്രി 8ന് ഗാനമേള. 8ന് ഉച്ചയ്ക്ക് 12ന് അന്നദാനം ,വൈകിട്ട് 6ന് കൈകൊട്ടിക്കളി, 7ന് സംഗീത സദസ്, രാത്രി 9.30ന് മെഗാമാജിക് ഷോ, 9ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 7.30ന് നാദസ്വരക്കച്ചേരി, രാത്രി 9ന് നാടകം, രാത്രി 12ന് പള്ളിവേട്ട. 10ന് വൈകിട്ട് 5ന് ആധ്യാത്മിക പ്രഭാഷണം, സഹസ്രദീപക്കാഴ്ച, 6.30ന് ചികിത്സാധനസഹായ വിതരണം, രാത്രി 7.30ന് 8.30ന് മദ്ധ്യേ തൃക്കൊടിയിറക്ക്, തിരുആറാട്ട്, എഴുന്നള്ളിപ്പ്, 9.30ന് ഇണ്ടിളപ്പൻക്ഷേത്രത്തിൽ എഴുന്നള്ളത്ത്, പേട്ട തുള്ളൽ, ആകാശദീപക്കാഴ്ച, രാത്രി 10ന് ഗാനമേള.