പോരുവഴി: എസ് എൻ ഡി പി യോഗം കുന്നത്തൂർ യൂണിയനിലെ ശൂരനാട് വടക്ക് കണ്ണമം നടുവിലേമുറി 2410-ാം നമ്പർ ശാഖയിലെ പ്രതിഷ്ഠാ വാർഷികവും ഗുരു പൂജാ മഹോത്സവവും നടത്തി. ഇതിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക സദസ് എസ് എൻ ഡി പി യോഗം കുന്നത്തൂർ യൂണിയൻ പ്രസിഡൻ്റ് ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് ജി.ബാഹുലേയൻ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി റാം മനോജ് പ്രതിഭകളെ ആദരിച്ചു. ക്രൈസ്തവ പുരോഹിതൻ ഫാ. വർഗ്ഗീസ് ഇടവന സ്കോളർഷിപ്പ് വിതരണവും ചികിത്സാ സഹായ വിതരണവും നടത്തി. യോഗം ഡയറക്ടർ ബോർഡുമെമ്പർ വി ബേബികുമാർ 10 ,+2 ക്ലാസുകളിലെ കുട്ടികൾക്കുള്ള അവാർഡു വിതരണം നടത്തി. യൂണയൻ കൗൺസിലർ നെടിയവിള സജീവൻ പഠനോപകരണ വിതരണം നടത്തി. ശാഖാ സെക്രട്ടറി രാജേഷ് ആർ സ്വാഗതവും വൈസ് പ്രസിഡൻ്റ് പുഷ്പ നന്ദിയും പറഞ്ഞു. തുടർന്ന് കളരിവാതുക്കൽ ശിവദം ഗ്രൂപ്പ് അവതരിപ്പിച്ച തിരുവാതിര , ഗ്രാമ പ്രദക്ഷിണ താലപ്പൊലി ഘോഷയാത്ര ആത്മീയ സദസ് , ആലപ്പുഴ ശ്രുതി ഓർക്കസ്ട്രാ അവതരിപ്പിച്ച മൂസിക്കൽ ട്രാക്ക് ഗാനമേള എന്നിവ നടന്നു.