പോരുവഴി: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ സമ്മർ വെക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ അവധിക്കാലം ആനന്ദകരമാക്കുന്നതിനായി വിവിധതരം കലാപരിപാടികളും വ്യക്തിത്വ വികസന ക്ലാസുകളും ക്യാമ്പിൽ അവതരിപ്പിച്ചു. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കുറ്റിയിൽ നിസാം അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം റാഫിയ നവാസ്, സ്കൂൾ ചെയർമാൻ എ.എ.റഷീദ്, മാനേജർ വിദ്യാരംഭം ജയകുമാർ പ്രിൻസിപ്പൽ എസ്. മഹേശ്വരി, വൈസ് പ്രിൻസിപ്പൽ, ജെ.യാസിർ ഖാൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ മുഹമ്മദ് സാലിം, സന്ദീപ് ,ഹെഡ് ബോയ് അർജുൻ അൻസു എന്നിവർ സംസാരിച്ചു.