vaidhyuth-
വിദ്യുത് വിഷ്ണു

ശാസ്താംകോട്ട : ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ് സ്വന്തമാക്കി ഏഴ് വയസുകാരൻ വിദ്യുത് വിഷ്ണു. ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് . 54 സെക്കൻഡും 49 മില്ലി സെക്കന്റിനും ഉള്ളിൽ 50ൽ പരം ഇനങ്ങളിൽപ്പെട്ട ദിനോസറുകളെ പരിചയപ്പെടുത്തിയതിനാണ് റെക്കാഡ്. ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ഡോ.ഫാ.ജി.എബ്രഹാം തലോത്തിൽ വിദ്യാർത്ഥിയെ അഭിനന്ദിച്ചു.