a
നീണ്ടകര പരിമണം ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര

ചവറ: നീണ്ടകര പരിമണം ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഉത്സവം ഇന്നലെ തിരുവാഭരണഘോഷ യാത്രയോടെ തുടങ്ങി. ഇന്ന് രാവിലെ 6.30ന് പൊങ്കാല, 9ന് അന്നദാനം, വൈകിട്ട് 6ന് കൈകൊട്ടിക്കളി, 7.30ന് ഓട്ടൻതുള്ളൽ, രാത്രി 8:50നും 9:34നും മധ്യേ ക്ഷേത്രാചാര്യൻ അജിത്ത് പാലമുറ്റം തൃകൊടിയേറ്റും. 9 .45ന് ഗാനമേള. നാളെ വൈകിട്ട് 6ന് കൈകൊട്ടിക്കളി, 9.30ന് നാടകം. എല്ലാദിവസവും രാവിലെ 8നും രാത്രി 8 നും ശ്രീഭൂതബലിയും വിളക്കും രാവിലെ 8.30നുംവൈകിട്ട് 7 .30നും ഓട്ടൻതുള്ളൽ, രാവിലെ 9നും ഉച്ചയ്ക്ക് 12നും അന്നദാനം. 2ന്‌ വൈകിട്ട് 6ന് കൈകൊട്ടിക്കളി, 9.30ന് നൃത്തം. 3ന് വൈകിട്ട് 6 .15ന് സംഗീതാർച്ചന, 9.30ന് ഗാനമേള. 4ന് രാവിലെ 11ന് ഉത്സവബലി ദർശനം, രാത്രി 9ന് കഥകളി. 5ന് വൈകിട്ട് 6ന് നൃത്തം, രാത്രി 8ന് തട്ടാശ്ശേരി പുതുവലിൽ നിന്ന് ചമയവിളക്ക് ഘോഷയാത്ര, കൽപ്പവിള ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി ഘോഷയാത്രസ പരിമണം ലക്ഷംവീട്ടിൽ നിന്ന് താലപ്പൊലി ഘോഷയാത്ര. 9 .30ന് മെഗാഷോ. 6ന് വൈകിട്ട് 6ന് കൈകൊട്ടിക്കളി. രാത്രി 8ന് ആലത്തൂർ കാവിൽ നിന്ന് ചമയവിളക്ക് ഘോഷയാത്ര, 9.30ന് നൃത്തം, 7ന് രാത്രി 8 ന് നീണ്ടകര തോട്ടത്തിൽ മഠം ശിവക്ഷേത്രത്തിൽ നിന്ന് ചമയവിളക്ക് ഘോഷയാത്ര. 10 ന് നടി ശാലു മേനോൻ നയിക്കുന്ന സിനിമാറ്റിക് വിഷ്വൽ ഡ്രാമ. 8ന് വൈകിട്ട് 6ന് ധാന്യപറ, 8ന്സേവ, 10 ന് ഡാൻസ് ഡ്രാമ, 2 ന് പള്ളിവേട്ട. 9ന് വൈകിട്ട് 3 .30ന് ഗജമേള, കെട്ടുകാഴ്ച, 8 ന് സേവ, 10 . 30 ന് സംഗീത സദസ്സ്, പുലർച്ചെ 2ന്ആറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കുമെന്ന് ശക്തി സ്വതന്ത്ര നായർ കരയോഗം പ്രസിഡന്റ് സി. കൃഷ്ണകുമാർ സെക്രട്ടറി എസ്. ശിവൻകുട്ടി എന്നിവർ അറിയിച്ചു.