കൊല്ലം: വി.കെ.സി.ഇ.ടി കോളേജിൽ ടെക് ഫെസ്റ്റ് പ്രയാൺ '24 ന് തുടക്കമായി. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഇന്റർകോളേജിയേറ്റ് മത്സരങ്ങളുമായി രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ടെക്ക് ഫെസ്റ്റ് കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.
വി.കെ.സി.ഇ.ടി പ്രിൻസിപ്പൽ ബെന്നി ജോസഫ് അദ്ധ്യക്ഷനായി. ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് സൂര്യ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിരിൽ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രകുമാർ, ഇലകമൺ വേങ്കോട് വാർഡ് മെമ്പർ സെൻസി, കല്ലുവാതുക്കൽ ചാവർകോട് വാർഡ് മെമ്പർ വിജയൻ, വി.കെ.സി.ഇ.ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ.സുമിത്, വി.കെ.സി.ഇ.ടി ട്രസ്റ്റ് സെക്രട്ടറി സനീഷ്‌കുമാർ, വൈസ് പ്രിൻസിപ്പൽ പി.ശ്രീരാജ്, സ്റ്റുഡന്റ്‌സ് യൂണിയൻ ചെയർപേഴ്‌സൺ അമൽദാസ് എന്നിവർ പങ്കെടുത്തു.