flag-

കൊല്ലം: ശ്രീനാരായണ എംപ്ലോയീസ് ഫോറം ആരംഭിച്ച ആംബുലൻസ് സർവീസ് കൊല്ലത്തെ എസ്.എൻ.ഡി.പി യോഗം കേന്ദ്ര കാര്യാലയത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ അദ്ധ്യക്ഷനായി. പരിപാടിയിൽ ഫോറം വൈസ് പ്രസിഡന്റ് ബൈജു പുനലൂർ, ജോയിന്റ് സെക്രട്ടറിമാരായ ബിനു കുമാർ പാറശാല, സി.ചന്ദ്രപ്രകാശ്,​ ഫോറം ജില്ലാ പ്രസിഡന്റ് എസ്.ഗിരീഷ് കുമാർ, യൂണിയൻ ഭാരവാഹികളായ അരുൺ ആലുംമൂട്,​ ബോർഡ് മെമ്പർ
എ.ഡി.രമേഷ്, ട്രസ്റ്റ് ബോർഡ് മെമ്പർ പ്രമോദ് കണ്ണൻ,​ സൈബർ സേനകേന്ദ്ര കമ്മിറ്റി അംഗം അഭിലാഷ് റാന്നി എന്നിവർ പങ്കെടുത്തു. കൊല്ലത്ത് നിന്ന് എസ്.ഗിരീഷ് കുമാറും തിരുവനന്തപുരത്ത് നിന്ന് ബിനുകുമാർ പാറശ്ശാലയും ഈ സർവീസിന്റെ കൺവീനർമാരാകും.