ചാത്തന്നൂർ: ചാത്തന്നൂരിൽ ഗുണ്ടാ ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരിതര പരിക്ക്. ചാത്തന്നൂർ ബ്ലോക്ക് ഓഫീസിന് സമീപം ശാന്തി എന്ന് വിളിക്കുന്ന ശിവപ്രസാദ് (42), ഓട്ടോ റിക്ഷ ഡ്രൈവർ മുകേഷ് (40)എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30ഓടെ ശിവപ്രസാദിന്റെ വീടിന് സമീപമാണ് ആക്രമണം ഉണ്ടായത്. വൈകിട്ട് 5ഓടെ ശിവപ്രസാദിന്റെ വീട്ടിൽ എത്തിയ ആക്രമി സംഘം ഭാര്യ ഷിജിയോട്
ശിവപ്രസാദിനെ തിരക്കി. വീട്ടിൽ ഇല്ലന്ന് അറിഞ്ഞതോടെ തിരിച്ചു പോയി. എന്നാൽ റോഡിൽ കാത്ത് നിന്ന സംഘം ഓട്ടോറിക്ഷയിൽ വന്ന ശിവപ്രസാദിനെയും ഓട്ടോറിക്ഷ ഡ്രൈവറെയും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന മനു, ഉളിയനാട് സ്വദേശി ലാലു എന്നിവരുടെ നേത്രത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. ചാത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.