കൊല്ലം: കൊല്ലം മുണ്ടയ്ക്കൽ സ്നേഹകുന്ന് ഭാഗത്ത് കഴിഞ്ഞ തിങ്കൾ മുതൽ കടൽക്ഷോഭം രൂക്ഷം. തിങ്കളാഴ്ച രാത്രി 8.30 ഓടെ സ്നേഹക്കുന്ന് സെന്റ് ജോർജ് ചാപ്പൽ ഭാഗികമായി തിരയെടുത്തു. വലിയ ശബ്ദത്തോടെയാണ് കുരിശടക്കം നിലം പതിച്ചത്.
ചാപ്പലിന്റെ മുൻഭാഗം പൂർണമായി തകർന്നു. ബാക്കി ഭാഗം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. മാർച്ച് 31ന് ഉണ്ടായ കടൽ ക്ഷോഭത്തിൽ ചാപ്പലിന്റെ റോഡ് പൂർണമായും തകർന്നിരുന്നു. ചാപ്പലിന്റെ ചുറ്രുമതിലും തിരയെടുത്തു. ചാപ്പലിലെ രൂപങ്ങൾ ഉള്ളിലേക്ക് സുരക്ഷിതമായി മാറ്റിയിരുന്നു. അന്ന് മുതൽ ചാപ്പലിന് ബലം ക്ഷയം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഏകദേശം 10 അടിയോളമാണ് അന്ന് താഴ്ചയിലാണ് തീരം കടലെടുത്തത്. തോപ്പ് ഇടവകയുടെ ഭാഗമാണ് സെന്റ് ജോർജ് ചാപ്പൽ.
സംഭവമറിഞ്ഞ് പള്ളി വികാരിയുൾപ്പെടെ സ്ഥലം സന്ദർശിച്ചു. ഒൻപത് വർഷം മുൻപാണ് പള്ളി പുതുക്കി പണിതത്. നാളെ ഗീവർഗീസ് പുണ്യാളന്റെ പെരുന്നാള് നടക്കാനിരിക്കെയാണ് പള്ളി തകർന്നുവീണത്. ചാപ്പലിന് സമീപം താമസിക്കുന്ന ത്രേസ്യാമ്മയാണ് എന്നും ചാപ്പലിൽ തിരിവയ്ക്കാനും ലൈറ്റ് തെളിക്കാനും പോയിരുന്നത്. ചാപ്പൽ തകരുന്നതിന് മണിക്കൂറുകൾക്ക് മുമ്പും ലൈറ്റ് ഇടാനായി ത്രേസ്യാമ്മ ചാപ്പലിനടുത്ത് പോയിരുന്നു. ത്രേസ്യാമ്മയുടെ വീടിന്റെ മതിലും കടലാക്രമണത്തിൽ തകർന്നു.
ആശങ്കയൊഴിയാതെ തീരം
കലി തുള്ളി വരുന്ന കടലിനെ നോക്കി കരയാനാണ് കൊല്ലം ബീച്ച് മുതൽ പാപനാശനം വരെയുള്ളവർക്ക് വിധി. നാളുകളായി നിരന്തരമായി ഉണ്ടാകുന്ന കടലാക്രമണത്തിൽ 25 ഓളം വീടുകൾ തകർന്നു. പല വീടുകളുടെയും അസ്ഥിവാരം വരെ കാണുന്ന രീതിയിൽ മണ്ണ് കടലെടുത്തു. പുലിമുട്ട് നിർമ്മാണം വാഗ്ദാനങ്ങളിൽ ഒതുങ്ങി, പുനർഗേഹം പദ്ധതിയിൽ 80 ഓളം വീട്ടുകാർക്കാരെ ഉൾപ്പെടുത്തി 10 ലക്ഷം രൂപ നൽകി മാറ്റിപാർപ്പിക്കാൻ പട്ടികയായെങ്കിലും തുക ഇതുവരെ ലഭിച്ചിട്ടില്ല.
പാപനാശനം വരെയുള്ള ഭാഗത്ത് പുലിമുട്ട് നിർമ്മിച്ചതോടെയാണ് സെന്റ് ജോർജ് പള്ളിക്ക് സമീപം കടലാക്രമണം ശക്തമായത്. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാത്തത്.
നാട്ടുകാർ