ചാത്തന്നൂർ: ചാത്തന്നൂർ സബ് ഡിവിഷനിലെ ചാത്തന്നൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എഴിപ്പുറം ഹയർ സെക്കൻഡറി സ്കൂൾ, ചിറക്കര ഗവ.ഹൈസ്കൂൾ, അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് 2023-24 ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് കല്ലുവാതുക്കൽ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്നു.
സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ സല്യൂട്ട് സ്വീകരിച്ചു. ചാത്തന്നൂർ എ.സി.പി ബിജു വി.നായർ, സി.ഐമാരായ കെ.കണ്ണൻ, വി.കെ.വിജയരാഘവൻ, എ.ഡി.എൻ.ഒ ബി.രാജേഷ്, എ.എൻ.ഒ വൈ.സാബു, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി, പ്രഥമ അദ്ധ്യാപികമാർ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാർ, ഡ്രിൽ ഇൻസ്‌ട്രക്റ്റർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.