
കൊല്ലം : കേരള വാട്ടർ അതോറിറ്റി പെൻഷണേഴ്‌സ് അസോ. കൊല്ലം ജില്ലാ സമ്മേളനം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തറയിൽ ശശി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡൻ്റ് എ.ഡി.ബാബുരാജ് അദ്ധ്യക്ഷനായി.
2019 ലെ പെൻഷൻ പരിഷ്ക്കരണം നടപ്പാക്കുക, നിലവിൽ കിട്ടേണ്ട പെൻഷനറി ആനുകൂല്യങ്ങൾ നൽകുക, പെൻഷൻകാരെ മെഡിസെപ്പിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
മുതിർന്ന ഭാരവാഹികളായ ജി.ബ്ലെയിസി, വൈ.സെയ്‌ഫുദ്ദീൻ, എൻ.ദാസൻപിള്ള എന്നിവരെ എക്‌സിക്യുട്ടീവ് എൻജിനിയർ എസ്.ഷിറാസ് ആദരിച്ചു.
ജില്ലാ സെക്രട്ടറി എ.ഷംസുദ്ദീൻ, ഡി.സുന്ദരേശൻ, ബി.രാജേന്ദ്രൻപിള്ള, എൻ.രാമകൃഷ്‌ണപിള്ള, വി.എസ്.സുലേഖ, രാജൻ ബാബു, വൈ.സെയ്‌ഫുദ്ദീൻ, തങ്കമണി അമ്മാൾ, വൈ.മുഹമ്മദ് സലാം, തുടങ്ങിയവർ സംസാരിച്ചു. വിമലൻ സ്വാഗതവും എ.ഷംസുദ്ദീൻ റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി
തറയിൽ ശശി, എ.കെ.രാജൻ (രക്ഷാധികാരി), എ.ഡി. ബാബുരാജ് (പ്രസിഡന്റ്), ഡി.സുന്ദരേശൻ (വർക്കിംഗ് പ്രസിഡന്റ് ), രാമകൃഷ്ണപിള്ള, വൈ.മുഹമ്മദ് സലാം (വൈസ് പ്രസിഡന്റ്), എ.ഷംസുദ്ദീൻ (സെക്രട്ടറി), ജെ.പ്രശാന്തൻ, വൈ.സെയ്ഫുദ്ദീൻ (ജോ. സെക്രട്ടറി), ബി.രാജേന്ദ്രൻപിള്ള (ട്രഷറർ), ജി.ബ്ലെയ്‌സി, വി.എസ്.സുലേഖ, തങ്കമണി അമ്മാൾ (വനിതാ കൺവീനർ), വിമലൻ (സംസ്ഥാന കമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.