cccc
എസ് .എൻ .ഡി .പി യോഗം കടയ്ക്കൽ യൂണിയൻ നടത്തിയ ആർ.ശങ്കർ 115-ാം ജയന്തി ആഘോഷം യൂണിയൻ പ്രസിഡന്റ്‌ ഡി ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു.

കടയ്ക്കൽ : എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ ആർ.ശങ്കറിന്റെ 115-ാം ജയന്തി ദിനാഘോഷം ആചാരിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ പാങ്ങലുകാട് ശശിധരൻ അദ്ധ്യക്ഷനായി. വനിതാ സംഘം പ്രസിഡന്റ്‌ എം.കെ. വിജയമ്മ, വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജ്,യൂണിയൻ കൗൺസിലർ എസ്.വിജയൻ, വി.അമ്പിളി ദാസൻ, കെ.എം.മധുരി, ഇടയ്ക്കോട് ശാഖ പ്രസിഡന്റ്‌ സുരേഷ്, സി.സുരേന്ദ്രൻ, വേങ്ങൂർ - ചെറുവക്കൽ ശാഖ സെക്രട്ടറി പി.സുദർശനൻ, അജിത് കുമാർ,രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.