
കൊല്ലം: ജില്ലയിലെ ഹയർ സെക്കൻഡറി ബോട്ടണി അദ്ധ്യാപകരുടെ കൂട്ടായ്മയുടെ വാർഷിക സമ്മേളനവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്ര അയപ്പും എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.എസ്.ശ്രീന, ജില്ലാ ചീഫ് ശ്രീരംഗം ജയകുമാർ, എസ്.എൻ വനിതാ കോളേജ് അസി.പ്രൊഫസർ ദേവി പ്രിയ, ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബി.അനിൽകുമാർ, റാണി ത്യാഗരാജ് എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന അദ്ധ്യാപകരായ ജി.ഫ്രാൻസിസ് (കൃസ്തുരാജ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ), എസ്.എം.സിദ്ദിഖ് (ടി.കെ.എം എച്ച്.എസ്.എസ് ), എം.ഷീന (വള്ളിക്കീഴ് എച്ച്.എസ്.എസ് ), ആനി ജോർജ്ജ് (വാക്കനാട് എച്ച്.എസ്.എസ് ) എന്നിവർക്ക് യോഗത്തിൽ എം.എൽ.എ ഉപഹാരം നൽകി. ജില്ലാ ട്രഷറർ ജി.മനോജ് നന്ദി പറഞ്ഞു.