കൊല്ലം: കേരളാ പ്രൈവറ്റ് സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ (കെ.പി.എസ്.എച്ച്.എ) 66-ാം സംസ്ഥാന സമ്മേളനം 3, 4 തീയതികളിൽ കൊല്ലം ഓൾ സീസൺ അഷ്ടമുടി റിസോർട്ടിൽ നടക്കും.

3ന് വൈകിട്ട് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഹമീദ് അദ്ധ്യക്ഷനാകും. 4ന് രാവിലെ നടക്കുന്ന വനിത സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി രാധ കാക്കനാടൻ മുഖ്യ പ്രഭാഷണം നടത്തും. വി.കെ.പ്രീത അദ്ധ്യക്ഷയാകും. രാവിലെ 11ന് നടക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോൺ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, സംസ്ഥാന സെക്രട്ടറി റെജിമോൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷാജി, ഡോ. യൂസഫ് ചേലപ്പള്ളി, സുനിൽകുമാർ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന യാത്രഅയപ്പ് സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഡോ. അലക്‌സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. വി.വി.മോഹൻരാജ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, സംസ്ഥാന ട്രഷറർ കെ.കെ.ഉസ്മാൻ തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന പ്രസിഡന്റ് ജോൺ വർഗീസ്, ജനറൽ സെക്രട്ടറി റെജിമോൻ, ജനറൽ കൺവീനർ എ.റോയ്സ്റ്റൺ, ജോ. കൺവീനർമാരായ ജേക്കബ് അറയ്ക്കൽ, ജയദേവൻ നമ്പൂതിരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.