കൊ​ല്ലം: ഫാ​ത്തി​മ മാ​ത നാ​ഷ​ണൽ കോ​ളേ​ജിൽ എ​യ്​ഡ​ഡ് കോ​ഴ്‌​സു​ക​ളിൽ മാ​ത്ത​മാ​റ്റി​ക്‌​സ്, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, ഫി​സി​ക്‌​സ്, ജി​യോ​ള​ജി, ജോ​ഗ്ര​ഫി, കെ​മി​സ്​ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, സൈ​ക്കോ​ള​ജി, ഇം​ഗ്‌​ളീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ഇ​ക്ക​ണോ​മി​ക്‌​സ്, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്കൽ സ​യൻ​സ്, കൊ​മേ​ഴ്‌​സ്, ഫി​സി​ക്കൽ എ​ഡ്യു​ക്കേ​ഷൻ, എ​ന്നീ വി​ഷ​യ​ങ്ങ​ളിൽ യു.ജി.സി മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് യോ​ഗ്യ​ത​യു​ള്ള​വ​രിൽ നി​ന്ന് ഗ​സ്റ്റ് ലെ​ക്​ച​റർ​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്വാ​ശ്ര​യ കോ​ഴ്‌​സു​ക​ളിൽ മാ​ത്ത​മാ​റ്റി​ക്‌​സ്, ഇം​ഗ്‌​ളീ​ഷ്, കൊ​മേ​ഴ്‌​സ്, കമ്പ്യൂട്ടർ സ​യൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും ഗ​സ്​റ്റ് ല​ക്​ച​റർ​മാ​രെ ആ​വ​ശ്യ​മു​ണ്ട്. എ​യ്​ഡ​ഡ് കോ​ഴ്‌​സു​ക​ളിൽ അ​പേ​ക്ഷി​ക്കു​ന്ന​വർ കൊ​ല്ലം കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സിൽ പേ​ര് ര​ജി​സ്റ്റർ ചെ​യ്​ത​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​കർ www.fmnc.ac.in എ​ന്ന വെ​ബ്‌​സൈ​റ്റിൽ ഓൺ​ലൈ​നാ​യി മേയ് 10ന് മു​മ്പാ​യി അ​പേ​ക്ഷിക്കണം. അ​പേ​ക്ഷ​യു​ടെ പ്രിന്റ് ഔ​ട്ടും സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ശ​രി​പ​കർ​പ്പു​ക​ളും ഇന്റർ​വ്യൂ സ​മ​യ​ത്ത് ഹാ​ജ​രാ​ക്കി​യാൽ മ​തി.