
ചവറ: പുതുക്കാട് തെക്കേവീട്ടിൽ (മാടത്തിൽ) ജെറോം ആന്റണി ഫെർണാണ്ടസ് (75, ഡെപ്യൂട്ടി സെക്രട്ടറി, നിയമം, കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പുതുക്കാട് തലമുകിൽ സെന്റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ. ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കൊല്ലം സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഭാര്യ: ജോയിസ് ജെറോം (റിട്ട. പ്രഥമാദ്ധ്യാപിക, സെന്റ് മേരീസ് എൽ.പി സ്‌കൂൾ, പുല്ലിച്ചിറ). മക്കൾ: അമ്മു ജ്യോതി ജെറോം (ദുബായ്), ചിന്നു ജോളി ജെറോം (യു.കെ). മരുമക്കൾ: ഇമ്മാനുവൽ വില്യം (ദുബായ്), കാർത്തിക് സുനിൽ (യു.കെ).