കൊട്ടാരക്കര: ലോക തൊഴിലാളി ദിനമായ ഇന്ന് കൊട്ടാരക്കരയിൽ സി.ഐ.ടി.യു, എ.ഐ.ടി.യു.സി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ മേയ്ദിനറാലി നടത്തും. രാവിലെ 9ന് കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിൽ കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് പതാക ഉയർത്തും. തുടർന്ന് നടക്കുന്ന മേയ് ദിന റാലി ചന്തമുക്കിൽ നിന്ന് പുറപ്പെട്ട് താലൂക്കാശുപത്രി ജംഗ്ഷൻ, മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ വഴി പുലമൺ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിക്കും.കെ.എസ്. ഇന്ദുശേഖരൻനായർ, എസ്.ആർ.രമേശ്, ചെങ്ങറ സുരേന്ദ്രൻ, സി.മുകേഷ്, എം.ബാബു, പി.കെ.ജോൺസൺ, എ.എസ്.ഷാജി, ഡി.രാമകൃഷ്ണപിള്ള, എം.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.