sargga-
സർഗചേതനയുടെ കാവ്യ - ഗാന സായാഹ്നം ഡോ.കണ്ണൻ കന്നേറ്റി ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കരുനാഗപ്പള്ളി സർഗചേതനയുടെ ഏപ്രിൽ മാസപരിപാടിയായി കാവ്യ - ഗാനസായാഹ്നം സംഘടിപ്പിച്ചു. കന്നേറ്റി ശ്രീ ധന്വന്തരി ഓഡിറ്റോറിയത്തിൽ ഡോ.കണ്ണൻ കന്നേറ്റി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ആദിനാട് തുളസി സ്വാഗതം പറഞ്ഞു. ഡോ. എം.ജമാലുദ്ദീൻ കുഞ്ഞ്, ഡി.വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. ഡി.മുരളീധരൻ, തൊടിയൂർ വസന്തകുമാരി, നന്ദകുമാർ വള്ളിക്കാവ്, ഫാത്തിമ താജുദ്ദീൻ, തഴവ രാധാകൃഷ്ണൻ ,കെ.എസ്.. വിശ്വനാഥപിള്ള, വൈ.സ്റ്റീഫൻ, ജലജ വിശ്വം, അശ്വതി അജി,ചങ്ങൻകുളങ്ങര ഗോപാലകൃഷ്ണപിള്ള, നസീം ജീവി, രാജു മാടമ്പിശ്ശേരിൽ, കെ.എസ്.രെജൂ കരുനാഗപ്പള്ളി, സതി മോൾ എന്നിവർ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. ജയചന്ദ്രൻ തൊടിയൂർ നന്ദി പറഞ്ഞു.