standing

തൃശൂർ: കോർപ്പറേഷനിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായി കോൺഗ്രസിലെ ശ്യാമള മുരളീധരൻ (ക്ഷേമകാര്യം), മുകേഷ് കുളപ്പറമ്പിൽ (നഗരാസൂത്രണം), ജയപ്രകാശ് പൂവത്തിങ്കൽ (വിദ്യാഭ്യാസം കായിക കാര്യം) എന്നിവരെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ മുൻധാരണ പ്രകാരം ജോൺ ഡാനിയൽ, ലാലി ജെയിംസ്, എൻ.എ.ഗോപകുമാർ എന്നിവർ ചെയർമാൻ സ്ഥാനം രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ, യു.ഡി.എഫ് ചെയർമാൻ കെ.ഗിരീഷ് കുമാർ, ഫ്രാൻസിസ് ചാലിശ്ശേരി എന്നിവർ അനുമോദിച്ചു. എ.ഡി.എം ടി.മുരളി റിട്ടേണിംഗ് ഓഫീസറായി. കൗൺസിലർമാരായ ഇ.വി.സുനിൽരാജ്, ലാലി ജെയിംസ്, എൻ.എ.ഗോപകുമാർ, എബി വർഗീസ്, വിനേഷ് തയ്യിൽ, ശ്രീലാൽ ശ്രീധർ, സുനിത വിനു തുടങ്ങിയവർ പങ്കെടുത്തു.